കമ്യൂണിസ്റ്റ് കാരണ ദുർഭൂതം കയ്യൊഴിഞ്ഞ വിലങ്ങാടിന് കത്തോലിക്കാ സഭ 70 വീടുകൾ നൽകി.1000 ചതുരശ്ര അടിയുള്ള വീടുകൾ!

കമ്യൂണിസ്റ്റ് കാരണ ദുർഭൂതം കയ്യൊഴിഞ്ഞ വിലങ്ങാടിന് കത്തോലിക്കാ സഭ 70 വീടുകൾ നൽകി.1000 ചതുരശ്ര അടിയുള്ള വീടുകൾ!
May 15, 2026 10:32 AM | By PointViews Editor

സകല മോഷണവും നടത്തിയ ശേഷവും 700 കോടിയിലധികം രൂപ ബാക്കി ഉണ്ടായിട്ടും ഒരു നല്ല വീട് പോലും വയനാട്ടിലെ പാവങ്ങൾക്ക് നിർമിച്ചു നൽകാതെ ആലക്കാടൻ വിജയനെന്ന കാരണദുർഭൂതം കളമൊഴിയുന്ന വേളയിൽ നല്ല, മികച്ച, സുന്ദരമായ 70 വീടുകൾ സൗജന്യമായി വിലങ്ങാട് ജനതയ്ക്ക് നിർമിച്ചു നൽകി കത്തോലിക്കാ സഭ ചരിത്രം സൃഷ്ടിക്കുകയാണ്. അധികാരവും ധാർഷ്ട്യവും ഉണ്ടായിട്ടും വിജയനെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് കൂടി തെളിയുകയാണിപ്പോൾ.

2024 ജൂലൈ 30-ന് അര്‍ദ്ധരാത്രിയെത്തിയ മലവെള്ളപ്പാച്ചിലില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ആയുസ്സിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട 70 കുടുംബങ്ങള്‍ക്ക് ഇന്ന് തലചായ്ക്കാന്‍ സുരക്ഷിതമായ ഭവനങ്ങള്‍ ലഭിക്കും. കേരള കത്തോലിക്ക മെത്രാന്‍ സമിതിയും (കെ.സി.ബി.സി) ദീപികയും കൈകോര്‍ത്ത 'കാരുണ്യസ്പര്‍ശം' പദ്ധതിയിലൂടെയാണ് അതിമനോഹരമായ 70 വീടുകള്‍ പൂര്‍ത്തിയായത്. സഭ കാരുണ്യത്തിന്റെ തണലൊരുക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിലങ്ങാടിനെ പാടെ വിസ്മരിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടലിന്റെ രണ്ടാം വാര്‍ഷികത്തിലും പ്രദേശത്തെ പൊതുസൗകര്യങ്ങള്‍ അനാഥമാണ്. അതുകൊണ്ട് ദുരിത ബാധിതര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.

2024 ഓഗസ്റ്റ് അഞ്ചിന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 20-ന് വിലങ്ങാട്ട് കല്ലിട്ടു. താമരശേരി രൂപതയുടെ സി.ഒ.ഡി ആണ് വിലങ്ങാട്ടെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത്. ജെ.പി.ഡി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് നിര്‍മ്മാണപുരോഗതി വിലയിരുത്തിയത്. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉള്‍പ്പെടെയുള്ള വൈദികരുടെ നിത്യേനയുള്ള മേല്‍നോട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി. പേരിനു മാത്രമായി വീട് നല്‍കുന്ന പതിവ് രീതിക്ക് വിപരീതമായി, ഏറ്റവും കുറഞ്ഞത് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മികച്ച വീടുകളാണ് നിര്‍മ്മിച്ചത്.

The Catholic Church has donated 70 houses to Vilangad, which has been ravaged by the communists. The houses are 1,000 square feet!

Related Stories
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

Jun 3, 2026 09:57 AM

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ...

Read More >>
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
Top Stories